covid

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗമുണ്ടായതിന് ശേഷം ആദ്യമായി മരണ നിരക്ക് ആയിരത്തിൽ താഴെയായി (979). ഏപ്രിൽ 13ന് ശേഷം ആദ്യമായാണ് മരണനിരക്കിൽ കുറവുണ്ടാകുന്നത്. പുതിയ കേസുകളും അരലക്ഷത്തിന് താഴെയാണ് (46,148). രാജ്യത്തെ ചികിത്സയിലുള്ളത് 5,72,994 പേർ. ഞായറാഴ്ച 10,905 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് കൂടുതൽ പ്രതിദിന വർദ്ധന. മഹാരാഷ്‌ട്ര (9,974), തമിഴ്നാട് (5,127), ആന്ധ്ര (4,250), കർണാടക (3,604) എന്നിവയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങൾ.