ന്യൂഡൽഹി:കേരള നിയമസഭയിൽ 2015ൽ കെ.എം.മാണിയുടെ ബഡ്ജറ്റ് അവതരണം തടയാനുള്ള ശ്രമത്തിനിടെ ഉണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്
സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ജൂലായ് 5ലേക്ക് മാറ്റി. കേസ് തുടരാൻ നിർദേശിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ഇടതുനേതാക്കളായ വി.ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നിവരാണ് അപ്പീൽ നൽകിയത്.
മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവനന്തപുരം സ്വദേശി അജിത് കുമാറും തടസ ഹർജികൾ നൽകിയിട്ടുണ്ട്.