ന്യൂഡൽഹി : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയ കേരള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ. എസ്. എസും കാത്തലിക് സ്‌കൂൾ മാനേജ്‌മെന്റ് കൺസോർഷ്യവും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ജൂലായ് 5ലേക്ക് മാറ്റി സുപ്രീകോടതി. ഭിന്നശേഷിക്കാർക്ക് ആവശ്യപ്പെടുന്ന സംവരണം ഏത് കാലത്തും അനുവദിക്കണമെന്നുള്ള ലിസമ്മ ജോസഫ് കേസിലെ ഉത്തരവ് വിശദമായി പഠിക്കാനും ബെഞ്ച് ഹർജിക്കാർക്ക് നിർദേശം നൽകി. ജനറൽ വിഭാഗത്തിൽ ജോലി നേടിയ ഭിന്നശേഷിക്കാരിയായ ഇടുക്കി സ്വദേശി ലിസമ്മയ്ക്ക് സംവരണവിഭാഗത്തിൽ സ്ഥാനക്കയറ്റം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.