ന്യൂഡൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരിലങ്കേഷ് വധത്തിൽ കുറ്റാരോപിതനായ മോഹൻ നായിക്കിനെതിരെ ചുമത്തിയ കർണാടക കൺട്രോൾ ഒഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട് (കെ.സി.ഒ.സി.എ) റദ്ദാക്കിയ കർണാടക ഹൈക്കോടതിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷിന്റെ ഹർജിയിലാണിത്.
ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. മോഹൻ ജാമ്യത്തിന് ശ്രമിക്കുകയാണെന്ന് കവിതയുടെ അഭിഭാഷക ഹുഭേസ അഹമ്മദി കോടതിയെ അറിയിച്ചു. കുറ്റങ്ങൾ റദ്ദാക്കിയത് ജാമ്യത്തെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.