income-tax

ന്യൂഡൽഹി: ജി.എസ്.ടി നിലവിൽ വന്ന് നാലു വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നികുതി അടയ്ക്കുന്നതിൽ മികവു കാട്ടിയ 54,439 നികുതിദായകർക്ക് സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര പരോക്ഷനികുതി, കസ്​റ്റംസ് ബോർഡ്(സി.ബി.ഐ.സി) തീരുമാനിച്ചു. പട്ടികയിൽ കേരളത്തിലെ 1385 നികുതി ദായകരുണ്ട്. ഇമെയിൽ വഴിയാണ് അഭിനന്ദന സർട്ടിഫിക്ക​റ്റുകൾ അയ്ക്കുന്നത്.