കുറുപ്പംപടി: പെരുമ്പാവൂർ ടെക്സ്റ്റൈൽസ് ഗാർമെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തുണികൊണ്ടൊരു തണൽ സ്വാന്തന പദ്ധതിയുടെ ഭാഗമായി കൊവിഡ് മഹാമാരിക്കെതിരെ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന പെരുമ്പാവൂർ പൊലീസ് സേനക്ക് മാസ്കും സാനിറ്റൈസറും നൽകി. സർക്കിൾ ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രന് ടെക്സ്റ്റയിൽ അസോസിയേഷന് പെരുമ്പാവൂർ ഡി അഡോൺ ബ്രൈഡൽ ഉടമ സമദ്. സി.എ കൈമാറി. പെരുമ്പാവൂർ മേഖല ജനറൽ സെക്രട്ടറി പി.എം.ഷിഹാബ് (ലിനൻ ഹൗസ് ) വൈസ് പ്രസിഡന്റ് അനിൽ കണ്ണോത്ത് (കല്യാണി കളക്ഷൻ) രക്ഷാധികാരിയായ മധുസൂദനൻ കർത്ത (ഗോപാല പണിക്കർ ഫേബ്രിക്സ് ) കമ്മിറ്റി അംഗങ്ങളായ കെ.ബി സിറാജ് (ചിപ്പി ടെക്സ്റ്റൈൽസ്) അബൂബക്കർ ( നസ്റിൻ പർദ്ദ സെന്രർ), എസ്.ഐ.ബിനോയ് , സി.പി.ഒ ബാബു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.