കുറുപ്പംപടി: എൻ.എസ്.എസ് 4846 നമ്പർ മുടക്കുഴ വെസ്റ്റ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റുകളും പ്രതിരോധ മരുന്നുകളും നൽകി. വിതരണോദ്ഘാടനം കോടനാട് സർക്കിൾ ഇൻസ്പെക്ടർ അനന്തകൃഷ്ണൻ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ബിജു മുതിരയിൽ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ടി.എൻ.ദിലീപ് കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി.ടി.സതീഷ്, മേഖല കൺവീനർ കെ.ജി അനീഷ്, കരയോഗം സെക്രട്ടറി രാമകൃഷ്ണൻ നായർ, വനിത സമാജം വൈസ് പ്രസിഡന്റ് ബിന്ദു ഗോപി തുടങ്ങിയവർ പങ്കെടുത്തു.