കുറുപ്പംപടി: കൂവപ്പടി ഗ്രാമപഞ്ചായത്ത് കിഴക്കെ ഐമുറിയിൽ മഴക്കാലപൂർവ ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. മുൻ മെമ്പർ ഫെജിൻ പോൾ, ജെ.എച്ച്.ഐ അനീഷ്,കെ.പി. വർഗീസ്, അഖിൽ വർഗീസ്, ബേസിൽ ജേക്കബ്,പി.എം .സത്യജൻ, പൊന്നമ്മ പാപ്പു, ഗീത രാജു എന്നിവർ നേതൃത്വം നൽകി.