pic
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആന്റണി ജോൺ എം.എൽ.എ ടാബ് വിതരണം ചെയുന്നു

കോതമംഗലം: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ടാബ് വിതരണോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പിണ്ടിമന പഞ്ചായത്തിലെ ആയിരൂർപ്പാടത്ത് താമസിക്കുന്ന ആദിത്യൻ എം.എസ്,മുണ്ടൂരിലെ സയന സനൽ,കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ താമസിക്കുന്ന റോബിൻ റോയി എന്നീ കുട്ടികളുടേ വീടുകളിൽ എത്തിയാണ് ടാബുൾ നൽകിയത്.ആദ്യ ഘട്ടത്തിൽ 38 കുട്ടികൾക്കാണ് ടാബുകൾ വിതരണം ചെയ്യുന്നത്. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജ്യോതിഷ് പി,ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്.എം അലിയാർ,ട്രെയിനർ എൽദോ പോൾ,ബി. ആർ.സി കോർഡിനേറ്റർ സിജു ജേക്കബ്,തോളേലി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജിബി, റിസോഴ്സ് അദ്ധ്യാപകരായ ആശാ മാനുവൽ,സ്മിത മനോഹർ എന്നിവർ പങ്കെടുത്തു.