മൂവാറ്റുപുഴ: ലക്ഷദ്വീപിലെ സാംസ്കാരിക അധിനിവേശത്തിനെതിരെ മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാലകളിൽ അക്ഷര കൂട്ടായ്മയിലൂടെ പ്രതിഷേധ സംഗമം നടത്തി. വിവിധ പഞ്ചായത്ത് നേതൃസമതികളുടെ ആഭിമുഖ്യത്തിൽ അക്ഷര കൂട്ടായ്മ സംഘടിപ്പിച്ചു. മൂവാറ്റുപുഴ താലൂക്ക് ആസ്ഥാനത്ത് കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അക്ഷര കൂട്ടായ്മ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.കെ.സോമൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി, കുമരനാശാൻ ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ്, മുൻ നഗരസഭ കൗൺസിലർ സിന്ധു ഷൈജു, ലൈബ്രറി വൈസ് പ്രസിഡന്റ് അജേഷ് കോട്ടമുറിക്കൽ, ജി.അരുൺകുമാർ എന്നിവർ സംസാരിച്ചു. പാലക്കുഴ മാറിക പബ്ലിക് ലൈബ്രറിയിൽ നടന്ന അക്ഷര കൂട്ടായ്മ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ ജോഷി സ്ക്കറിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നേതൃ സമതി കൺവീനർമാരായ ഇ.എസ്.ഹരിദാസ് പായിപ്രയിലും വാളകത്ത് എം.എ.എൽദോസും മാറാടിയിൽ പി.ജി.ബിജുവും ആരക്കുഴയിൽ ബാബുപോളും കല്ലൂർക്കാട് കെ.കെ.ജയേഷും ആയവനയിൽ പോൾ സി.ജേക്കബും മഞ്ഞള്ളൂരിൽ ഇ.കെ.സുരേഷും പിറവത്ത് വി.ടി.യോഹന്നാനും പാമ്പാക്കുടയിൽ സി.ടി.ഉലഹന്നാനും ഇലഞ്ഞിയിൽ കെ.ജെ. സെബാസ്റ്റ്യനും തിരുമാറാടിയിൽ വർഗീസ് മാണിയും കൂത്താട്ടുകുളത്ത് പി.കെ. വിജയനും രാമമംഗലത്ത് ശിവരാമനും മണീട് പി.ബി.രതീഷും വാഴപ്പിള്ളിയിൽ വി.ആർ.എ ലൈബ്രറി പ്രസിഡന്റ് കെ.ആ. വിജയകുമാറും അക്ഷരക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിനെ രക്ഷിക്കുക , ദ്വീപിന്റെ സാംസ്കാരിക തനിമ നിലനിർത്തുക എന്നീ സന്ദേശം എഴുതിയ പോസ്റ്റർ പിടിച്ചായിരുന്നു അക്ഷരക്കൂട്ടായ്മ സംഘടിപ്പിച്ചത്.