മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ 43 സർക്കാർ വിദ്യാലയങ്ങൾക്ക് കമ്പ്യൂട്ടറും പ്രൊജക്ടറും വിതരണം ചെയ്തു.2019-2020 സാമ്പത്തിക വർഷത്തിൽ മുൻ എം.എൽ.എ എൽദോ എബ്രഹാമിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 23,40,000 രൂപ ഉപയോഗിച്ചാണ് കമ്പ്യൂട്ടറും പ്രൊജക്ടറും അനുവദിച്ചത്. പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി മണ്ഡലത്തിൽ വിദ്യഭ്യാസ മേഖലക്കായി 30 കോടി രൂപ ചെലവഴിച്ചിരുന്നു. സർക്കാർ ഏജൻസിയായ കെൽട്രോണാണ് പദ്ധതി നിർവഹണ ഏജൻസി. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ഡി. ഉല്ലാസിന് കമ്പ്യൂട്ടറും പ്രൊജക്ടറും മുൻ എം.എൽ.എ.എൽദോ എബ്രഹാം കൈമറി.