ആലുവ: സി.പി.എം കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരിൽനിന്ന് ന്യായവിലക്ക് വാങ്ങിയ റോബസ്റ്റകായ സൗജന്യമായി വിതരണം ചെയ്തു. സി.പി.എം ഇടപെടൽ കർഷകരെയും നാട്ടുകാരെയും ഒരുപോലെ സഹായിക്കുന്നതായിരുന്നു. ലോക്കൽ സെക്രട്ടറി ടി.കെ. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ഗോപാലകൃഷ്ണന് വിതരണത്തിനായി കൈമാറി. കടുങ്ങല്ലൂർ പഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.കെ. സലിം, കക്ക അഷറഫ്, അനൂപ് മൊയ്തീൻ എന്നിവർ പങ്കെടുത്തു.