മൂവാറ്റുപുഴ: കെ.എസ്.യു 64 സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും കൈമാറി.മൂവാറ്റുപുഴയിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കെ.എസ്.യു പ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും അവശ്യസാധനങ്ങൾ കൈമാറുകയും ചെയ്തു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി ജോയ്, ഉമ്മർ മാറാടി, കെ.എസ്.യു ഭാരവാഹികളായ ഫാസിൽ സൈനുദീൻ, ഇമ്മാനുവൽ ജോർജ്, റയ്‌മോൻ സാബു, ആന്റണി വിൻസെന്റ്, എൽദോ ബേബി, എൽദോ ജോസ്, ആൻസൺ, ബ്ലെസൺ എന്നിവർ പങ്കെടുത്തു.