അങ്കമാലി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ എകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക പുകയിലവിരുദ്ധ ദിനാചരണം നടത്തി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. കെ.എ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോർജ് നേരേവീട്ടിൽ ലഹരിവിരുദ്ധ സന്ദേശംനൽകി. ഷൈബി പാപ്പച്ചൻ ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രൊഫ.കെ.കെ. കൃഷ്ണൻ, ചാണ്ടി ജോസ്, എം.പി. ജോസി, പി.ഐ. നാദിർഷ, ജോർജ് ഇമ്മാനുവൽ, ഡേവീസ് ചക്കാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.