temble
തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് നൽകുന്ന ഭക്ഷ്യധാന്യക്കിറ്റ് ട്രസ്റ്റ് പ്രസിഡന്റ് സി.പി.ഷാജി പഞ്ചായത്ത് അംഗം ഷിജിത സന്തോഷിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കാലടി: കൊവിഡിൽ ദുരിതമനുഭവിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രപരിധിയിലെ 450 കുടുംബങ്ങൾക്ക് ക്ഷേത്രട്രസ്റ്റ് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് സി.പി.ഷാജി പഞ്ചായത്ത് അംഗം ഷിജിത സന്തോഷിന് കിറ്റ്നൽകി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജോ. സെക്രട്ടറി പി.ജി. സുകുമാരൻ, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, കെ.കെ. ബാലചന്ദ്രൻ, വി.ജി. മോഹൻ, പി. അശോക്‌കുമാർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞവർഷം രണ്ടുതവണ ക്ഷേത്രട്രസ്റ്റ് കിറ്റ് വിതരണം നടത്തിയിരുന്നു.