മൂവാറ്റുപുഴ: മൂവാറ്റുപുഴ റെഡ് ക്രോസ് സൊസൈറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. 25 കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ അഡ്വ. സി.വി പോൾ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസിന് കിറ്റുകൾ കൈമാറി. റെഡ് ക്രോസ് എറണാകുളം ജില്ലാ ബ്രാഞ്ച് സെക്രട്ടറി പി.ജെ.മത്തായി, താലൂക്ക് ട്രഷറർ ചാർളി ജെയിംസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ് എബ്രഹാം, എം.എൻ.സുരേഷ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു തുടങ്ങിയവർ പങ്കെടുത്തു.