മൂവാറ്റുപുഴ: ലോക്ക് ഡൗണിന്റെ വിരസത മാറ്റുന്നതിനായി വദ്യാർത്ഥികൾക്ക് രണ്ടാർകര എസ്.എ.ബി.ടി.എം സ്കൂളിന്റെ ഓക്മെന്റ് റിയാലിറ്റി ടെക്നോളജി ഉപയോഗിച്ച് വാർഷികവും പഠന യാത്രയും നടത്തി. കുട്ടികൾ അവതരിപ്പിക്കുന്ന വ്യത്യസ്ഥ കലാരൂപങ്ങളും,നൃത്ത ചുവടുകളും ഓക്മെന്റ് റിയാലിറ്റി ടെക്നോളജിയുടെ സഹായത്തോടെ പ്രേത്യേകമായ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റി യു ട്യൂബ് ലൈവായിട്ടാണ് നടത്തിയത്. സ്കൂൾ മാനേജർ എം.എം.അലിയാർ, പ്രധാന അദ്ധ്യാപിക ഫൗസിയ എം.എ, സ്കൂൾ അഡ്മിനിസ്ട്രറ്റർ കെ.എം.ഷക്കീർ, പ്രോഗ്രാം കൺവിനറും അദ്ധ്യാപകനുമായ വിനിൽ റിച്ചാർഡ് എന്നിവർ സംസാരിച്ചു.