blood
മഹിളാമോർച്ച തൃക്കാക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പദ്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മഹിളാമോർച്ച തൃക്കാക്കര മണ്ഡലം കമ്മിറ്റി രണ്ടുദിവസം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി പദ്മജ എസ്. മേനോൻ രക്തദാനം നടത്തി ഉദ്ഘാടനംചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ബ്രിജിത് ജെയിംസ്, രമാഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. 250 നിർദ്ധന കുടുംബങ്ങളിൽ പലചരക്കുകളും പച്ചക്കറിയും ഉൾപ്പെട്ട കിറ്റും വിതരണം ചെയ്തു.