അങ്കമാലി: ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റി മുഴുവൻ യൂണിറ്റുകളിലേക്കും പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു. സി.പി.എം പാലിശ്ശേരി ലോക്കൽ സെക്രട്ടറി കെ.കെ. മുരളി മേഖലാ പ്രസിഡന്റ് ആഷിക് ഷാജിക്ക് പൾസ് ഓക്സിമീറ്റർ നൽകി ഉദ്ഘാടനം ചെയ്തു. കൈലാസ്‌നാഥ് അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി റോജിസ്‌ മുണ്ടപ്ലാക്കൽ, കെ.പി. അനീഷ്, മേരി ആന്റണി, ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റുകളിൽ പൾസ് ഓക്സിമീറ്റർ സേവനം യൂത്ത് ബ്രിഗേഡ് മുഖേന ലഭ്യമാക്കും