അങ്കമാലി: യൂത്ത് കോൺഗ്രസ് മൂക്കന്നൂർ മണ്ഡലം അഞ്ചാംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ,പച്ചക്കറിക്കിറ്റ് വിതരണം നടത്തി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയ്‌സൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.ഒ. ജോർജ്, ലൈജോ ആന്റു, പഞ്ചായത്ത് അംഗങ്ങളായ ബിജു പാലാട്ടി, കെ.പി. ബേബി, വൈസ് പ്രസിഡന്റ് പി.എൽ. ഡേവീസ്, ടി.എം. വർഗീസ് എന്നിവർ പങ്കെടുത്തു.