കൊച്ചി: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന മന്ത്രിയുടെ നിലപാടിനെ ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം (യു.വി.എ.എസ്) സ്വാഗതംചെയ്തു.

വിദേശ സർവകലാശാലകളോട് മത്സരിക്കാൻ ശേഷിയുള്ള സ്ഥാപനങ്ങൾ കേരളത്തിലും ഉണ്ടാവണം. ഇതിന് മുന്നോടിയായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണം.

നാക് സമ്പ്രദായം നിലവിലുള്ളപ്പോൾ മറ്റൊരു സമ്പ്രദായംകൂടി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ഇത് സ്ഥാപനത്തിനും അദ്ധ്യാപകർക്കും അമിതഭാരത്തിനും ഉന്നതവിദ്യാഭ്യാസ മേഖലയിൽ അനാവശ്യമായ ചേരിതിരിവിനും കാരണമാവുമെന്ന് യു.വി.എ.എസ് പ്രസിഡന്റ് ഡോ. കെ. ശിവപ്രസാദും ജനറൽ സെക്രട്ടറി ഡോ.സി.പി. സതീശും പറഞ്ഞു.