കളമശേരി: സേവാഭാരതി ഏലൂർ മുനിസിപ്പൽ സമിതി രൂപീകരിച്ചു. ഗൂഗിൾ മീറ്റായി നടത്തിയ യോഗത്തിൽ ആർ.എസ്.എസ് ആലുവ ജില്ല സഹ സംഘചാലക് പി.വി. സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി എറണാകുളം ജില്ല സംഘടനാ സെക്രട്ടറി ടി.എസ്. മണികണ്ഠൻ ക്ലാസെടുത്തു. ഭാരവാഹികളായി എം.പി. രാധാകൃഷ്ണൻ (പ്രസിഡന്റ്), സി.ബി. പ്രദീപ് ( സെക്രട്ടറി), എസ്. ശ്രീജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പ്രാന്തിയ സഹശാരീരിക് ശിക്ഷൺ പ്രമുഖ് പി.ജി.സജീവൻ സേവാസന്ദേശം നൽകി.