കളമശേരി: കപ്പ ചലഞ്ചിനുശേഷം പൈനാപ്പിൾ ചലഞ്ച് ഏറ്റെടുത്ത് ഏലൂർ നഗരസഭ ആറാംവാർഡ് കൗൺസിലർ കൃഷ്ണപ്രസാദ്. പൈനാപ്പിൾ കർഷകരെ സഹായിക്കുന്നതോടൊപ്പം കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകുകയാണ് ഉദ്ദേശമെന്ന് കൗൺസിലർ പറഞ്ഞു. മൂവാറ്റുപുഴയിലെ കർഷകരിൽനിന്ന് ഒരുടൺ പൈനാപ്പിൾ കിലോ ഒന്നിന് 10 രൂപ വച്ച് വാങ്ങി അതേവിലയ്ക്ക് വാർഡിലുള്ളവർക്ക് നൽകി. പച്ചക്കറിക്കിറ്റുകളും കൊവിഡ് പ്രതിരോധ ഹോമിയോമരുന്നും വാർഡിൽ സൗജന്യമായി നൽകിയിരുന്നു.