കൊച്ചി: ജപ്പാനിലെ മലയാളികൂട്ടായ്മയായ നിഹോൺ കൈരളിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾായി ആദ്യഘട്ട സഹായമെത്തിച്ചു. 60 ഓക്സിജൻ ഫ്ളോമീറ്റർ,ഹ്യുമിഡിഫൈർ എന്നിവയാണ് എത്തിച്ചത്. കേരളത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ച് ചികിത്സാസാമഗ്രികൾ യു.കെയിൽ നിന്ന് വാങ്ങി എമിറേറ്റ്‌സ് എയർകാർഗോ വഴി നെടുമ്പാശേരിയിലെത്തിക്കുകയായിരുന്നു. ജപ്പാനിലെ മലയാളികളിൽ നിന്ന് സമാഹരിച്ച തുകയാണ് ഇതിനായി ചെലവഴിച്ചത്.