kklm
ആശാ വർക്കർമാർക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘാടനം കൂത്താട്ടുകുളം ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ നിർവഹിക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൗസിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം നഗരസഭയിലെ 25 ഡിവിഷനുകളിലേയും ആശാ വർക്കർമാർക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റുകൾ നൽകി. സംഘം പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ വിതരണോദ്ഘാടനം നിർവഹിച്ചു. സംഘം വൈസ് പ്രസിഡന്റ് സജി അഗസ്റ്റിൻ,റെജി ജോൺ, കെ.സി.ഷാജി, ഒ.ജി.ബന്നി കെ.എൻ.വിജയൻ എന്നിവർ പങ്കെടുത്തു.