പാലക്കുഴ: ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ 1 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണം ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി അജീഷ് തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പാലക്കുഴ പഞ്ചായത്ത് സമിതി പ്രസിഡന്റ് ദീപക്.എസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ.ഉദയകുമാർ, സെക്രട്ടറി സുമിത്ത് കെ.കെ, പി.എം. മനോജ്, യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺ കേശവൻ, ശ്രീജിത്ത് ദേവാസ്, രഞ്ജിത്ത് രതീഷ് എന്നിവർ പഠനോപകരണങ്ങൾ പഞ്ചായത്തിന്റെ വിവിധ മേഖലളകളിൽ നൽകി.