കൂത്താട്ടുകുളം: ലക്ഷദ്വീപ് നിവാസികൾക്കെതിരെ നടക്കുന്ന സാംസ്കാരിക അധിനിവേശത്തിനെതിരെ കാക്കൂർ ഗ്രാമീണ വായന ശാല പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധം സെക്രട്ടറി വർഗീസ് മാണി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുനിൽ കള്ളാട്ടുടുകുഴി, സതീഷ് കുമാർ, ബീന ജോസ്, എൽദോ ജോൺ,ബാലവേദി അംഗം ബേസിൽ ജോസ് എന്നിവർ പങ്കെടുത്തു.