കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രം ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗം ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ കുടുംബയൂണിറ്റുകൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. എളംകുളം കുമാരനാശാൻ, ചിലവന്നൂർ ഡോ. പല്പു, കടവന്ത്ര സൗത്ത് നടരാജഗുരു, കടവന്ത്ര ആർ. ശങ്കർ, ഗിരനഗർ സൗത്ത് ടി.കെ. മാധവൻ, പനമ്പിള്ളിനഗർ ഗുരുദേവ, കടവന്ത്ര സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റുകൾക്കാണ് അംഗങ്ങൾക്ക് വിതരണം ചെയ്യാൻ കിറ്റുകൾ കൈമാറിയത്.
ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, ട്രഷറർ പി.വി. സാംബശിവൻ, മാനേജർ സി.വി. വിശ്വൻ, വൈസ് പ്രസിഡന്റ് എ.എം. ധനഞ്ജയൻ, ഇ.കെ. ഉദയകുമാർ, മധു എടനാട്ട്, പി.പി. പ്രദീപ് എന്നിവർ പങ്കെടുത്തു.