കൊച്ചി: സ്‌കൂൾവഴി പാഠപുസ്തകങ്ങൾ വിതരണം ചെയ്യണമെന്ന് ആം ആദ്മി പാർട്ടി നേതാക്കളായ ഫോജി ജോൺ, ജോസ്മി ജോസ്, ജോർജ് കളിപ്പറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമായി നിലനിൽക്കുമ്പോളും എറണാകുളത്തെ നിരവധി സ്‌കൂളുകൾ ടെക്സ്റ്റ് ബുക്ക് വാങ്ങുവാൻ സ്വകാര്യ സ്ഥാപനത്തെ സമീപിക്കാനാണ് നിർദ്ദേശിക്കുന്നത്. മാതാപിതാക്കൾ രാവിലെ മുതൽ സ്വകാര്യ ബുക്ക് സ്റ്റോറിന്റെ മുമ്പിൽ ദിവസം മുഴുവൻ വരിനിന്നാണ് പാഠപുസ്തകങ്ങൾ വാങ്ങുന്നത്.