മൂവാറ്റുപുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന പേഴയ്ക്കാപ്പിള്ളിയിലെ വ്യാപാരികൾക്ക് ഒരു മാസത്തെ വാടക ഒഴിവാക്കി കെട്ടിടമുടമകൾ മാതൃകയായി. വ്യാപാരി വ്യവസായി ഏകോപന സമതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് ഭാരവാഹികളുമായി നടന്ന ചർച്ചയിലാണ് കെട്ടിടമുടമകൾ വാടക ഒഴിവാക്കിയത്. ഇതനുസരിച്ച് മേയ് മാസത്തെ വാടക ഒഴിവാക്കയതായി ഉടമകൾ അറിയിച്ചു.