അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് കറുകുറ്റി ഡിവിഷനിലെ കൊവിഡ് ബാധിതർക്കും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഭക്ഷ്യക്കിറ്റും ആശാവർക്കർമാർക്ക് ഒാക്‌സിമീറ്ററും വിതരണംചെയ്തു. ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ബെന്നി ബഹനാൻ എം.പിയും പൾസ്ഒക്‌സി മീറ്റർ വിതരണം റോജി എം ജോൺ എം.എൽ.എയും നിർവഹിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഷിജി ജോയി, ഷൈനി ജോർജ്, ഷൈജോ പറമ്പി, സി. പി. സെബാസ്റ്റ്യൻ, ജോണി പള്ളിപ്പാടൻ എന്നിവർ സന്നിഹിതരായിരുന്നു.