kkshibu
സി.പി.എം ബസ്ലെഹം ബ്രാഞ്ചിന്റെ ഭക്ഷ്യക്കിറ്റ് വിതരണം ഏരിയാ സെക്രട്ടറി അഡ്വ. കെ .കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്ലഹത്തെ മുഴുവൻ വീടുകളിലും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഒന്നാംഘട്ട വിതരണം സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബുവും രണ്ടാംഘട്ടം ഏരിയാ കമ്മിറ്റി അംഗം കെ.പി. റെജീഷും ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ജോയ് ജോസഫ് അദ്ധ്യക്ഷനായി. പി. വി.ടോമി, കെ.കെ. ഗോപി എന്നിവർ സംസാരിച്ചു. ജസ്റ്റിൻ വർഗീസ്, സാജൻ വാഴപ്പിള്ളി, നിക്‌സൻ പോൾ, ജിബി മഞ്ഞളി, ദീപക് പോൾ,സാനിപ്ലാക്ക, ആൽബിൻ ജോസഫ്, ഡേവിസ് മംഗലക്കാടൻ എന്നിവർ നേതൃത്വം നൽകി.