കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ഭക്ഷ്യക്കിറ്റുകളുമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. 28 ഇനങ്ങളുള്ള കിറ്റിൽ ഭക്ഷ്യധാന്യങ്ങൾക്കൊപ്പം പച്ചക്കറികളും നൽകി. മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സംരംഭകയാകാൻ അതിഥി അച്യുതിനെ സഹായിച്ചതും സി.എം.എഫ്.ആർ.ഐ ആയിരുന്നു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ എ. ഗോപാലകൃഷ്ണൻ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.