കൊച്ചി: സാമൂഹ്യനീതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫീസിന് മുന്നിൽ മുണ്ട് മുറുക്കിയുടുത്ത് അവകാശ സംരക്ഷണസമരം നടത്തി. കിറ്റ്, പെൻഷൻ വിതരണം വേഗത്തിലാക്കണമെന്നും ദുരിതമനുഭവിക്കുന്നവർക്ക് 5000 രൂപ ഏതാനും മാസത്തേക്ക് സർക്കാർ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സംസ്ഥാന പ്രസിഡന്റ് ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.ജി. രാധാകൃഷണൻ അദ്ധ്യക്ഷനായി. ബി. ഗോപാലകൃഷ്ണൻ, എൻ.ആർ. സുധാകരൻ, കെ.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.