കൊച്ചി: സ്‌കോൾ കേരള 2020 -22 ബാച്ചിൽ ഹയർ സെക്കൻഡറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷൻ പൂർത്തിയായവരുടെ തിരിച്ചറിൽ കാർഡ് വെബ്‌സൈറ്റിൽ ലഭ്യമാക്കി. പരീക്ഷാകേന്ദ്രത്തിൽ എത്തി കോ ഓർഡിനേറ്റിംഗ് ടീച്ചറുടെ ഒപ്പും സീലും കാർഡിൽ രേഖപ്പെടുത്തണം. അതുപോലെ 2021ലെ പ്ലസ് വൺ വിജ്ഞാപനം അനുസരിച്ച് പരീക്ഷാഫീസ് അടയ്ക്കണമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. രതീഷ് കാളിയാടൻ അറിയിച്ചു. www.scolekerala.org എന്ന വെബ്‌സൈറ്റിൽ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം.