കൊച്ചി: സർക്കാർ പ്രഖ്യാപിച്ച രണ്ടുദിവസത്തെ ഡ്രൈഡേ ആചരണത്തിൽ അതാത് പ്രദേശങ്ങൾ വൃത്തിയാക്കാൻ തീരുമാനിച്ച് എഡ്രാക്. എഡ്രാക് കോർപ്പറേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം മേയർ അഡ്വ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ ഡി.ജി. സുരേഷ് അദ്ധ്യക്ഷനായി. കൺവീനർ ടി.എസ്. മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എഡ്രാക് ജില്ലാ പ്രസിഡന്റ് പി. രംഗദാസപ്രഭു, ജനറൽ സെക്രട്ടറി എം.ടി. വർഗീസ് എന്നിവർ സംസാരിച്ചു.