കോതമംഗലം: പ്രവേശനോത്സവം നേരിൽ കാണാൻ ഡിജിറ്റൽ പ്ലാറ്റ് ഫോമൊരുക്കി കുറ്റിലഞ്ഞി ഗവ.യു.പി സ്കൂൾ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ മുഴുവൻ യു.പി.സ്കൂളുകളും മൂന്ന് വർഷത്തിനുള്ളിൽ ഹൈടെക്ക് ആകാനുളള നടപടികൾ ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു .
പി.ടി.എ പ്രസിഡന്റ് അബു വട്ടപ്പാറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം പാഠപുസ്തക വിതരണോദ്ഘാടനം നിർവഹിച്ചു.വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബി ജമാൽ വിദ്യാർത്ഥികൾക്കുളള യൂണിഫോം വിതരണോദ്ഘാടനം നിർവഹിച്ചു.
സ്കൂളിലെ പ്രധാന അദ്ധ്യാപിക വിജയ കുമാരി എൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം നാസർ ,ടി.എം അബ്ദുൽ അസീസ് ,എസ്.ആർ.സി കൺവീനർ വിനീത ടീച്ചർ,സീനിയർ അദ്ധ്യാപകൻ ടി.എ അബൂബക്കർ,ഷീയാസ് ,സോം ജി,ജയേഷ് ,സിന്ധു,ദർശന,നിഷ തുടങ്ങിയവർ സംസാരിച്ചു.
ആന്റണി ജോൺ എം.എൽ.എ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, ബി.പി.സി.പി ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു.