taluk
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വാക്സിൽ ചലഞ്ചിലേക്ക് സമാഹരിച്ച എട്ട് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ സെക്രട്ടറി എം. സുരേന്ദ്രന് താലൂക്ക് പ്രസിഡന്റ് കെ.രവിക്കുട്ടനും, സെക്രട്ടറി വി.കെ.ഷാജിയും ചേർന്ന് കൈമാറുന്നു

കാലടി: താലൂക്ക് ലൈബ്രറി കൗൺസിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് എട്ടുലക്ഷം രൂപ നൽകി. 1000 ഡോസ് വാക്സിന് നാലുലക്ഷം നൽകുമെന്ന പ്രഖ്യാപനത്തോടെ യാണ് പ്രവർത്തനം തുടങ്ങിയത്. വിവിധ ലൈബ്രറി കമ്മിറ്റികളിൽ നിന്നായി ഇരട്ടിത്തുക സമാഹരിക്കാനായി. ചെക്ക് ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രന് താലൂക്ക് പ്രസിഡൻ്റ് കെ. രവിക്കുട്ടനും സെക്രട്ടറി വി.കെ. ഷാജിയും ചേർന്ന് കൈമാറി. അങ്കമാലി എ.പി.കുര്യൻ സ്മാരക ലൈബ്രറിയിൽ നടന്ന ചടങ്ങിൽ എ.പി. കുര്യൻ പഠനകേന്ദ്രം ചെയർമാൻ അഡ്വ.കെ.കെ. ഷിബു, കെ.കെ. സുരേഷ്, കെ.ആർ. ബാബു, കെ.എ. രാജേഷ്, കെ.പി. റെജീഷ്, ജിനേഷ് ജനാർദ്ദനൻ, വിഷ്ണു എന്നിവർ പങ്കെടുത്തു.