kklm
കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ ഓൺലൈൻ പ്രവേശനോത്സവം മുനിസിപ്പൽ ചെയർ പേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈനിൽ ഡിജിറ്റലായി ആഘോഷിച്ചു. സ്കൂൾ തല ഓൺലൈൻ പ്രവേശനോത്സവം മുനിസിപ്പൽ ചെയർ പേഴ്‌സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആദ്ധ്യക്ഷനായ യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മരിയാ ഗൊരേത്തി മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.പദ്മകുമാരി പ്രവേശനോത്സവസന്ദേശം നൽകി. മുനിസിപ്പൽ കൗൺസിലർ സുമ വിശ്വംഭരൻ, പി.ടി.എ എക്‌സിക്യുട്ടീവ് അംഗം കെ.പി.സജികുമാർ, മാനേജ്‌മെന്റ് പ്രതിനിധി ലേഖ കേശവൻ, പൂർവവിദ്യാർത്ഥി പ്രൊഫ.സുനിൽ കെ.എസ്,ഹെഡ്മിസ്ട്രസ് എം.ഗീതാദേവി തുടങ്ങിയവർ സംസാരിച്ചു.