പറവൂർ: കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവം ഓൺലൈനിലൂടെ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.യു. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കലാഭവൻ ഷാജോൺ, പ്രധാന അദ്ധ്യാപിക സനൂജ, സ്റ്റാഫ് പ്രതിനിധി രാധിക, ജനപ്രതിനിധികൾ, പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.