kseera
ക്ഷീര കർഷകനായ മാറമ്പിള്ളി ചാലക്കൽ കുഴിക്കാട്ടുമാലി ഷമീറിന് ക്ഷീര സമൃദ്ധി കൂട്ടായ്മ പശുവിനെ കൈമാറുന്നു

കിഴക്കമ്പലം: ഇടിമിന്നലേറ്റ് പശുക്കൾ ചത്ത കർഷകന് കൈതാങ്ങായി ജില്ലയിലെ ക്ഷീര കർഷകരുടെ കൂട്ടായ്മയായ ക്ഷീര സമൃദ്ധി പശുവിനെയും കിടാവിനെയും കൈമാറി.ക്ഷീര കർഷകനായ മാറമ്പിള്ളി ചാലക്കൽ കുഴിക്കാട്ടുമാലി ഷമീറിന്റെ കറവയുള്ള നാല് പശുക്കളാണ് മൂന്നാഴ്ച മുമ്പ് തൊഴുത്തിൽ വച്ച് ഇടിമിന്നലേറ്റ് ചത്തത്. തുടർന്ന് ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങായാണ് പശുവിനെ കൈമാറിയത്. ജില്ല പ്രസിഡന്റ് എബി തോമസ് സെക്രട്ടറി സി.കെ. അരുൺ, ട്രഷറർ സുരേഷ് കുമാർ പ്ലാവട, ക്ഷീര വികസന വകുപ്പ് വാഴക്കുളം ബ്‌ളോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ എന്നിവർ പങ്കെടുത്തു.