പറവൂർ: വടക്കേക്കര കൃഷിഭവൻ നേതൃത്വത്തിൽ മാല്യങ്കര ഇരുപതാം വാർഡിൽ ഹരിതം ഗ്രൂപ്പ് കപ്പക്കൃഷി ചെയ്തതിന്റെ വിളവെടുപ്പ് നടത്തി. വാർഡ് മെമ്പർ പി.എം. ആന്റണി, സി.ഡി.എസ് മെമ്പർ റീത്താ റാഫേൽ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് കൃഷി നടത്തിയത്.