പറവൂർ: കോതകുളം ഐശ്വര്യനഗർ റെസിഡന്റ്സ് അസോസിയേഷൻ വീടുകളിലും പരിസരങ്ങളിലും അണുനശീകരണം നടത്തി. അംഗങ്ങൾക്ക് സൗജന്യമായി കപ്പ വിതരണംചെയ്തു. പ്രസിഡന്റ് എസ്. നീരജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. സുധീർ, അനില, ഗോപൻപിള്ള, എം.എസ്. ബിജു, കെ.സി. ദാസൻ തുടങ്ങിയവർ നേതൃത്വംനൽകി.