പറവൂർ: വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് 15, 16 വാർഡുകളിലെ കൊവിഡ് രോഗികളുടെ വീടുകളിൽ എ.ഐ.വൈ.എഫ് വാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പലവ്യഞ്ജനകിറ്റുകൾ വിതരണംചെയ്തു. മണ്ഡലം കമ്മിറ്റിഅംഗം സുവിധ, യൂണിറ്റ് പ്രസിഡന്റ് ഷിജു പള്ളിത്ത്, സിപി.ഐ വാവക്കാട് ബ്രാഞ്ച് സെക്രട്ടറി കെ.കെ. അശോകൻ എന്നിവർ നേതൃത്വംനൽകി.