മൂവാറ്റുപുഴ: കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുമ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ ലഭിക്കുന്ന രണ്ട് മാസത്തെ ഓണറേറിയം ജനക്ഷേമ പ്രവർത്തനങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ച് ബ്ലോക്ക് പഞ്ചായത്തംഗം റീന സജി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് തൃക്കളത്തൂർ ഡിവിഷനെയാണ് റീന സജി പ്രതിനിധികരിക്കുന്നത്. മരുന്നുകൾ,മാസ്കുകൾ, കയ്യുറകൾ, പി.പി.ഇ കിറ്റുകൾ നൽകുന്നതിനുമാണ് ഓണറേറിയം ചെലവഴിച്ചത്. സന്നദ്ധ സംഘടനയായ തണൽ പാലിയേറ്റിവിന് സുരക്ഷിതമായി കിടപ്പു രോഗികളെ പരിചരിക്കുന്നതിനും വിവിധ യുവജന സംഘടനകൾക്കും മാസ്കുകൾ, പി. പി. ഇ കിറ്റുകൾ എന്നിവ തന്റെ ഓണറേറിയം തുക നൽകി. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിപ്പിച്ച 8 പൾസ് ഓക്സിമീറ്ററുകളും നൽകി.