vac
കൊച്ചി മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സമാഹരിച്ച തുക ഡെപ്യൂട്ടി മേയർ കെ.എ.അൻസിയക്ക് വാക്സിൻ ചലഞ്ചിലേക്ക് കൈമാറുന്നു

കൊച്ചി: കൊച്ചി കോർപ്പറേഷൻ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,40,350 രൂപ കൈമാറി. മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യ ഗഡുവായ 29,12,540 രൂപയും കർഷകരെ സഹായിക്കുന്നതിനായി കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു ) കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച കപ്പ, പൈനാപ്പിൾ ചലഞ്ചിലൂടെ സമാഹരിച്ച തുകയും ഉൾപ്പെടെയാണ് നൽകിയത്.
കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയക്ക് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുളള തുക യൂണിറ്റ് പ്രസിഡന്റ് കെ.ബി. ബിനൂപും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷിന് കപ്പ പൈനാപ്പിൾ ചലഞ്ചിലൂടെ സമാഹരിച്ച തുക യൂണിറ്റ് സെക്രട്ടറി എൻ.ഇ. സൂരജും കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷറഫ്, വി.എ. ശ്രീജിത്ത് ,യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ഡി. സാജൻ, വിനുജോസഫ്, സ്റ്റാലിൻജോസ്, സുദർശന കെ.എസ് എന്നിവർ സംസാരിച്ചു.