11
എറണാകുളം ജില്ലയിൽ അന്യസംസ്ഥാനതൊഴിലാളികൾക്കുള്ള മുപ്പതിനായിരാമത്തെ ഭക്ഷ്യക്കിറ്റ് കടവന്ത്രയിൽ എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ ഉത്തർ പ്രേദേശ് സ്വദേശിനി ആസാമയ്ക്ക് കൈമാറുന്നു

തൃക്കാക്കര: തൊഴിൽ വകുപ്പ് അന്യസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ എണ്ണം 30000 കടന്നു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയാണ് കിറ്റ് വിതരണം നടക്കുന്നത്.മുപ്പതിനായിരാമത്തെ ഭക്ഷ്യക്കിറ്റ് കടവന്ത്രയിൽ എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി.സുരേഷ് കുമാർ ഉത്തർ പ്രേദേശ് സ്വദേശിനി ആസാമയ്ക്ക് കൈമാറി. അന്യസംസ്ഥാനത്ത് നിന്നെത്തി കേരളത്തിൽ തൊഴിലെടുക്കുന്നവർക്ക് ലോക്ക് ഡൗണിലും ട്രിപ്പിൾ ലോക്ക് ഡൗണിലും ഭക്ഷണമെത്തിക്കുക എന്ന സർക്കാർ നയം പൂർണ തോതിൽ നടപ്പാക്കുകയാണ് തൊഴിൽ വകുപ്പ്. ജില്ലയിൽ അസിസ്റ്റന്റ് ലേബർ ഓഫീസർമാർ ഉൾപ്പടെയുളള തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് ജില്ലയിൽ റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി.സുരേഷ് കുമാർ,ഡെപ്യൂട്ടി ലേബർ കമ്മിഷണർ ആർ.ഹരികുമാർ ജില്ലാ ലേബർ ഓഫീസർമാരായ പി.എം.ഫിറോസ്, പി.എസ് മാർക്കോസ് എന്നിവർ നേതൃത്വം നൽകി.
ലേബർ കമ്മിഷണർ ഡോ.എസ്.ചിത്ര അഡീഷണൽ ലേബർ കമ്മിഷണർ കെ.ശ്രീലാൽ എന്നിവർ ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
ജില്ലാ നോഡൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ പുരുഷോത്തമൻ ജില്ലാ ഭരണകൂടത്തിനായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതും ഭക്ഷ്യ കിറ്റുകൾ ഗുണഭോക്താക്കളിലെത്തിക്കുന്നതും അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ടി.ജി.ബിനീഷ് കുമാർ, അഭി സെബാസ്റ്റ്യൻ, രാഖി ഇ.ജി, ടി.കെ.നാസർ, പ്രിയ.ആർ, മേരി സുജ പി.ടി, മുഹമ്മദ് ഷാ സി. എം, പ്രവീൺ പി ശ്രീധർ, ജോസി ടി.വി, ജയപ്രകാശ് കെ.എ എന്നിവരുടെ നേതൃത്വത്തിലാണ്.