കളമശേരി: കളമശേരി നഗരസഭയിലെ ഒൻപതാംവാർഡ് കോൺഗ്രസ് കമ്മിറ്റി വിടാക്കുഴയിലെ വീടുകളിൽ 700 പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതിഅംഗം ജമാൽ മണക്കാടൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എം. നജീബ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അൻവർ ഞാക്കട, ഷിജു ജബ്ബാർ, ബൂത്ത് പ്രസിഡന്റുമാരായ രാജൻ ഇയംമ്പിള്ളി, ഹൈദ്രോസ് മുനേപ്പിള്ളി, വാർഡ് സെക്രട്ടറി ഫൈസൽ മജീദ്, ഗോപിനാഥൻ കിച്ചേരി, സി.കെ. മാധവൽ ,ബഷീർ മണക്കാട്ട്, സിദ്ദീഖ് മണക്കാട്ട് ,സുധീർ മുനേപ്പിള്ളി, റസിയബാബു, ഷിജു നികത്തിൽ എന്നിവർ പങ്കെടുത്തു.