ആലുവ: കൊവിഡ് പ്രതിരോധ വാക്‌സിനേഷനായി സ്‌പോട്ട് രജിസ്‌ട്രേഷൻ അനുവദിക്കണമെന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഓൺലൈൻ സംവിധാനത്തിലൂടെ ഷെഡ്യൂൾ ലഭിക്കാൻ ഏതു സമയവും നോക്കിയിരിക്കേണ്ടിവരുന്നെന്നും മുതിർന്നവർ, രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ ഏറെ ബുദ്ധിമുട്ട് നേരിടുകയാണെന്നും പഞ്ചായത്ത് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ഇത്തരക്കാർക്ക് സ്‌പോർട്ട് രജിസ്‌ട്രേഷൻ വഴി വാക്‌സിൻ നൽക്കാൻ സർക്കാർ തയ്യാറാക്കണമെന്ന് ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പ്രമേയം വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അവതരിപ്പിച്ചു. പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.