നെടുമ്പാശേരി: ഡി.വൈ.എഫ്.ഐ നെടുമ്പാശേരി മേഖലാ കമ്മിറ്റി 20 രോഗികൾക്ക് പ്ലാസ്മ ദാനംചെയ്തു. ആസ്റ്റർ മെഡ്സി​റ്റി​യി​ൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കാണ് പ്ലാസ്മ ദാനംചെയ്തത്. പ്ളാസ്മ ദാനംചെയ്യുന്നവർക്കായി ഏർപ്പെടുത്തിയ വാഹനം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എ.കെ സിജു ഫ്ളാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി ബഹനാൻ കെ. അരീക്കൽ, പ്രസിഡന്റ് അലൻ ബാബു, ആദർശ് ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.